സംഘര്‍ഷം കെട്ടടങ്ങാതെ മണിപ്പൂര്‍ ; 50 കമ്പനി കേന്ദ്ര സേനയെ വിന്യസിപ്പിക്കും, കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും തുടരുന്നു, ഇന്നും യോഗം
ഡല്‍ഹി: സംഘര്‍ഷപ്പൂരിതമായ മണിപ്പൂരില്‍ ഇന്നും ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേരും. മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 50 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരില്‍ വിന്യസിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി ഇംഫാലിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.
Also Read ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകി രോഗി മരിച്ചെന്ന് പരാതി
എന്‍ഐഎ ഏറ്റെടുത്ത കേസുകളില്‍ വൈകാതെ അന്വേഷണം തുടങ്ങും. സംഘര്‍ഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന സംഭവങ്ങളിലെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, എന്‍പിപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബിജെപിയിലെ കൂട്ട രാജിയും കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അമിത്ഷായെ സാഹചര്യം ഏറെ സങ്കീര്‍ണ്ണമാണെന്ന് ഇന്നലത്തെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും. മണിപ്പൂര്‍ പോലീസില്‍ നിന്ന് 3 പ്രധാന കേസുകളാണ് എന്‍ഐഎ ഏറ്റെടുത്തത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് 8 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും, മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമം എന്നിവ അന്വേഷിക്കാനാണ് തീരുമാനം. അതേസമയം മണിപ്പൂരിലെ സാഹചര്യം ഇത്രയും വഷളായിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..