കൊല്ലത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു ; പ്രതി പിടിയില്‍
കൊല്ലം: കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മിയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ പ്രതി കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിന്റെ സമീപം നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
നവംബര്‍ ഏഴിനാണ് വിജയലക്ഷ്മിയെ കൊന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷത്തിലാണ് കൊലപാതകവിവിരം പുറത്തറിയുന്നത്. 13ാം തിയതിയാണ് ഇവരെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പരാതി നല്‍കിയത്. നവംബര്‍ ആറ് മുതല്‍ ഇവരെ കാണാനില്ലെന്നായിരുന്നു പരാതിയില്‍ ബന്ധുക്കള്‍ പറയുന്നത്.
അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍. ഇയാളുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ദൃക്സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി.അതേസമയം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..