പാലക്കാടിനെ വഞ്ചിച്ച ഷാഫിക്കെതിരായ ജനവിധിയാകും ഇന്നത്തേതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പാലക്കാടിന്റെ വികസനത്തിനുള്ള വോട്ടാണ് ജനങ്ങള്‍ ഇപ്രാവശ്യം രേഖപ്പെടുത്തുക എന്ന് പറഞ്ഞു. ചരിത്രപരമായ വിധിയെഴുത്ത് ഇത്തവണ ഉണ്ടാകുമെന്നും പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി കൂടിയാകും ഇന്നത്തേത് എന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ പോളിങ് കുറഞ്ഞതിന് കാരണവും രാഹുല്‍ വയനാടിനെ വഞ്ചിച്ചതാണ്. അതുപോലെ തന്നെയാണ് പാലക്കാടിന്റെയും അവസ്ഥയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞ തവണ മെട്രോമാന്‍ ഇ ശ്രീധരന്‍ പരാജയപ്പെട്ട ചരിത്രവും പാലക്കാടുകാര്‍ തിരുത്തുമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Also Read; പാലക്കാട് ഉറച്ച വിജയപ്രതീക്ഷ; മതേതരത്വം കാത്തുപിടിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































