അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തി ശല്യംചെയ്തു ; തര്‍ക്കം കലാശിച്ചത് വെടിവയ്പ്പില്‍, 8 പേര്‍ ആശുപത്രിയില്‍ 7 പേര്‍ അറസ്റ്റില്‍

ബറേലി: അയല്‍വാസിയുടെ പക്ഷിയുടെ പേരിലുള്ള സംഘര്‍ഷം അവസാനിച്ചത് കയ്യേറ്റത്തിലും വെടിവയ്പ്പിലും. ഉത്തര്‍പ്രദേശിലെ മൊറാദബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തില്‍ എട്ട് പേര്‍ ആശുപത്രിയിലും ഏഴ് പേരെ പോലീസ് അറസ്റ്റും ചെയ്തു. അയല്‍വാസിയുടെ വീട്ടിലെ പ്രാവുകള്‍ വീടിന് മുകളിലൂടെ പറന്ന് ശല്യമുണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യേറ്റത്തിലേക്കും തുടര്‍ന്ന് വെടിവയ്പിലും കലാശിച്ചത്.
Also Read ; പെണ്‍കുട്ടിക്കായി അന്വേഷണം പുരോഗമിക്കുന്നു ; നിര്‍ണായകമായി ഫോട്ടോ
നാടന്‍ തോക്ക് ഉപയോഗിച്ചുള്ള വെടിവയ്പില്‍ സ്ത്രീ അടക്കം എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. മൊഹമ്മദ് റയീസ് അയല്‍വാസിയായ മഖ്ബൂല്‍ എന്നിവര്‍ക്കിടയിലാണ് തര്‍ക്കം രൂപപ്പെട്ടത്. റയീസിന്റെ വളര്‍ത്തുപ്രാവ് മഖ്ബൂലിന്റെ വീടിനകത്തേക്ക് പറന്നുകയറി. പിന്നാലെ പ്രാവിനെ തിരക്കി വീട്ടുകാരെത്തി. എന്നാല്‍ പ്രാവിനെ മടക്കി നല്‍കാന്‍ മഖ്ബൂല്‍ തയ്യാറായില്ല. തര്‍ക്കം വാക്കേറ്റമായും കയ്യേറ്റമായും വെടിവയ്പിലേക്കും എത്തുകയായിരുന്നു.സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും തോക്കുകള്‍ പിടിച്ചെടുത്തതായും പോലീസ് വിശദമാക്കി. നിലവില്‍ സ്ഥലത്തെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് പോലീസ് വ്യക്തമാക്കി.
ഇരുവീട്ടുകാരും നേര്‍ക്കുനേര്‍ വെടിയുതിര്‍ത്തതോടെ വഴിയിലൂടെ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങാനായി പോയ യുവാവിന്റെ കയ്യിലും വെടിയുണ്ട തറച്ചിട്ടുണ്ട്. ഇയാളുടെ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രാദേശികമായി നിര്‍മ്മിച്ച 12 ബോര്‍ പിസ്റ്റള്‍ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. ഇവര്‍ക്ക് തോക്ക് നിര്‍മ്മിച്ച് നല്‍കിയ ആളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..