പോളിങ് കുറഞ്ഞത് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല, പാര്‍ട്ടിയില്‍ ആരും സംഘര്‍ഷം പ്രതീക്ഷിക്കേണ്ട : കെ മുരളീധരന്‍
തിരുവനന്തപുരം: പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ 2021 നെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ ഈ കുറവ് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വന്നിട്ടില്ല. പാലക്കാട് യുഡിഎഫിന് നല്ല വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പോളിങ് കുറഞ്ഞിരുന്നു. പോളിങ് ശതമാനം കുറയുന്നത് സുഖകരമായി തോന്നുന്നില്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read ; രാഹുലിനോടുള്ള അതൃപ്തി,പാലക്കാട്ടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് ചെയ്തു : സി കൃഷ്ണകുമാര്‍
പാര്‍ട്ടിയില്‍ ആരും സംഘര്‍ഷം പ്രതീക്ഷിക്കേണ്ട. തെറ്റുതിരുത്തി വന്ന സന്ദീപ് വാര്യരെ രണ്ടാം പൗരനായി തങ്ങള്‍ കാണില്ലെന്നും പാര്‍ട്ടിയില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്ന കാര്യം ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകില്ലായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സീ പ്ലെയിനെ എതിര്‍ക്കില്ല. അത് കോണ്‍ഗ്രസിന്റെ കുട്ടിയാണ്. അന്ന് ചില മത്സ്യത്തൊഴിലാളികള്‍ വടിയും ആയി വന്നിരുന്നു. അവരുടെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ട്. അന്ന് അത് തകര്‍ക്കാന്‍ നടന്നവര്‍ തന്നെ നടപ്പിലാക്കാന്‍ നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും സീപ്ലെയിന്‍ വിഷയത്തില്‍ കെ മുരളീധരന്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..