തുടര്‍ച്ചയായ മൂന്നാം മാസവും ബിഎസ്എന്‍എല്ലിലേക്കുള്ള ആളുകളുടെ ഒഴുക്ക് തുടരുന്നു
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നീ സ്വകാര്യ കമ്പനികള്‍ കോള്‍, ഇന്റര്‍നെറ്റ് റീച്ചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്ന ആളുകളുടെ എണ്ണത്തിന്‍ വന്‍വര്‍ധന. തുടര്‍ച്ചയായ മൂന്നാം മാസത്തിലും ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം മറ്റ് ടെലികോം കമ്പനികള്‍ക്ക് വരിക്കരെ നഷ്ടപ്പെടുകയും ചെയ്യുകയാണ്.
ആളുകള്‍ തങ്ങളുടെ സിം കാര്‍ഡുകള്‍ പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്ക് മാറുന്നത് തത്ക്കാലത്തേക്കായിരിക്കുമെന്നായിരുന്നു സ്വകാര്യ കമ്പനികളുടെ കണക്കുകൂട്ടല്‍. എന്നാല്‍, ഇത് തെറ്റിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവന്ന സെപ്റ്റംബര്‍ മാസത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Also Read; അമ്മക്കെതിരെ കേസ് ; വീട് വിട്ട് ഇറങ്ങിയത് അമ്മയുടെ ഉപദ്രവം കാരണമെന്ന് യുവതിയുടെ മൊഴി
2024 സെപ്റ്റംബറില്‍ എട്ടു ലക്ഷം (8,49,206) പുതിയ മൊബൈല്‍ സബ്സ്‌ക്രൈബര്‍മാരെ ബിഎസ്എന്‍എല്ലിന് ലഭിച്ചെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ജൂലൈയില്‍ 29.4 ലക്ഷം, ആഗസ്റ്റില്‍ 25 ലക്ഷവും വരിക്കാരെ ബിഎസ്എന്‍എല്ലിന് ലഭിച്ചിരുന്നു. ഇതോടെ ബി.എസ്.എന്‍.എല്ലിന്റെ ആകെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 9 കോടി കവിഞ്ഞു. ഇതിലൂടെ മാര്‍ക്കറ്റ് ഷെയര്‍ 7.98 ശതമാനത്തിലേക്ക് ഉയര്‍ത്താനും ബിഎസ്എന്‍എല്ലിന് സാധിച്ചു.
അതേസമയം, സെപ്റ്റംബറില്‍ ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ നെറ്റ്വര്‍ക്കുകള്‍ക്ക് ആകെ ഒരു കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതില്‍ 79.7 ലക്ഷം പേരെ ജിയോക്കും 14 ലക്ഷം പേരെ എയര്‍ടെല്ലിനും 15 ലക്ഷം പേരെ വോഡാഫോണ്‍-ഐഡിയക്കും നഷ്ടമായി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..