പാലക്കാട്ടെ കാറ്റ് രാഹുലിന് അനുകൂലം ; ട്രോളി ബാഗുമായി നിരത്തിലിറങ്ങി പ്രവര്‍ത്തകര്‍, ആഘോഷം തുടങ്ങി
പാലക്കാട്: പാലക്കാട്ടെ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആഘോഷം തുടങ്ങി. പാലക്കാട്ടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ട്രോളി ബാഗുമായാണ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവര്‍ത്തകര്‍ റോഡിലറിങ്ങി. കോണ്‍ഗ്രസ് നേതാക്കളും രാഹുലിന്റെ വിജയം ഉറപ്പിച്ച് സമൂഹമാധ്യങ്ങളിലടക്കം പ്രതികരിക്കാന്‍ തുടങ്ങി. വി ടി ബല്‍റാം രാഹുലിന് ആശംസ നേര്‍ന്ന ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഷാഫി പറമ്പില്‍ എം പിയും ഫേസ്ബുക്കില്‍ പോസ്്റ്റ് ഇട്ടിട്ടുണ്ട്. രാഹുലിം ശ്രീകണ്ഠന്‍ എം പിക്കും ഒപ്പമുള്ള ചിത്രത്തോടൊപ്പം തംബ്‌സ് അപ്പ് ഇമോജിയോടുകൂടിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
Also Read ; ചേലക്കരയില്‍ യു ആര്‍ പ്രദീപിന്റെ മുന്നേറ്റം ; ഇത് ചെങ്കോട്ടയെന്ന് പ്രതികരിച്ച് കെ രാധാകൃഷ്ണന്‍
പോസ്റ്റല്‍ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിലും മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പിന്നീട് രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലേക്കാണ് ബിജെപി വോട്ടുകള്‍ ചോര്‍ന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് 111 വോട്ടും വര്‍ധിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































