#kerala #Top Four

സ്ഥാനാര്‍ത്ഥിത്വം മുതല്‍ സന്ദീപിന്റെ കൂറുമാറ്റം വരെ ; തെരഞ്ഞെടുപ്പ് പരാജയത്തില്‍ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പാലക്കാടേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ പടയൊരുക്കുമെന്ന് റിപ്പോര്‍ട്ട്. കൃഷ്ണദാസ് പക്ഷം ഉള്‍പ്പെടെ നേതൃത്വത്തിന്റെ വീഴ്ചയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് പോയത് വരെ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിമര്‍ശനം.

Also Read ; അങ്കണവാടിയില്‍ കുട്ടി വീണ് പരിക്കേറ്റ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല ; ബാലവകാശ കമ്മീഷന്‍ കേസെടുത്തു

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്.തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര കോര്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മുന്‍ മന്ത്രി രാജീവ് ചന്ദ്രശേഖറിനും കടുത്ത അതൃപ്തിയുണ്ട്.

ബിജെപി എ ക്ലാസ് മണ്ഡലമെന്ന് കരുതുന്ന പാലക്കാട് ഇത്തവണ കുറഞ്ഞത് 10,000ല്‍ അധികം വോട്ടുകളാണ്. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടിക്ക് വോട്ട് നഷ്ടപ്പെട്ടു. ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലും സി കൃഷ്ണകുമാറിന് ലീഡുണ്ടാക്കാന്‍ സാധിച്ചില്ല. മണ്ഡലത്തില്‍ 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *