‘സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് പരാജയം , ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നു’ ; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. ശിവസേനാ നേതവ് ഉദ്ധവ് താക്കറെയുടെ പരാജയം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് കങ്കണ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടോ, അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് ആരാണ് ദൈവമെന്നും ആരാണ് രാക്ഷസനെന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് കങ്കണ പറഞ്ഞു.
Also Read ; കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 300 പവനും ഒരു കോടി രൂപയും കവർന്നു
സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന് കങ്കണ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ വന്‍ വിജയത്തിന് ശേഷമാണ് കങ്കണയുടെ പ്രതികരണം.
ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ബാന്ദ്രയിലെ കങ്കണയുടെ ബംഗ്ലാവ് നിയമ വിരുദ്ധ നിര്‍മാണം ചൂണ്ടിക്കാട്ടി തകര്‍ത്തത് മുതല്‍ തുടങ്ങിയതാണ് ഈ വാക്‌പോര്- ‘അവര്‍ എന്റെ വീട് തകര്‍ക്കുകയും എന്നെ അസഭ്യം പറയുകയും ചെയ്തു. അത്തരം പ്രവൃത്തികള്‍ക്ക് അനന്തര ഫലങ്ങള്‍ ഉണ്ടാകും. ഉദ്ധവ് താക്കറെയുടെ കനത്ത പരാജയം ഞാന്‍ പ്രതീക്ഷിച്ചിരുന്നു’ എന്നാണ് കങ്കണയുടെ പ്രതികരണം. അനധികൃത നിര്‍മ്മാണം നടത്തിയെന്ന് ആരോപിച്ച് ബിഎംസി 2020 സെപ്തംബറിലാണ് വീടിന്റെ ഭാഗം പൊളിച്ചുനീക്കിയത്. പിന്നീട് ബിഎംസിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. കങ്കണയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും വിധിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..