പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് പണിയായി ; റിപ്പോര്‍ട്ട് തേടി എഡിജിപി

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. പതിനെട്ടാം പടിയില്‍ പോലീസുകാര്‍ എടുത്ത ഫോട്ടോഷൂട്ടാണ് വിവാദമാവുന്നത്. സംഭവം വിവാദമായതോടെ എഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോടാണ് എഡിജിപി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ശബരിമല സന്നിധാനത്തെ ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ എഡിജിപി ഇടപെടുന്നത്.
Join with metropost : ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ; ചോദ്യങ്ങള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനം