സംസ്ഥാനത്ത് വന്‍ തട്ടിപ്പ് ; ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തി. ഗസറ്റഡ് ഉദ്യോഗസ്ഥര്‍, കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ അടക്കമുള്ളവരാണ് അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റുന്നത്. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പ് കണ്ടെത്തിയത്.
ഇത്തരത്തില്‍ അനധികൃതമായി കൈപ്പറ്റിയ തുക പലിശയടക്കം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചു. തട്ടിപ്പ് നടത്തിയ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ കോളേജിലും മറ്റേയാള്‍ പാലക്കാടുള്ള കോളേജിലുമാണ് ജോലി ചെയ്യുന്നത്.
ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് ആരോഗ്യവകുപ്പിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 373പേര്‍ ആരോഗ്യവകുപ്പിലും 224പേര്‍ പൊതുവിദ്യാഭ്യാസ വകുപ്പിലും 124പേര്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പിലും 114പേര്‍ ആയുര്‍വേദ വകുപ്പിലും 74പേര്‍ മൃഗസംരക്ഷണ വകുപ്പിലും 47പേര്‍ പൊതുമരാമത്ത് വകുപ്പിലുമാണ് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































