വളപട്ടണം കവർച്ച: കവർച്ച നടന്നതിന്റെ തലേ ദിവസവും ഇതേ വീട്ടില്‍ കയറിയിരുന്നു; നിര്‍ണായക തെളിവുകള്‍ കിട്ടി
കണ്ണൂര്‍: കണ്ണൂര്‍ വളപ്പട്ടണത്ത് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണ്ണവും കൊള്ളയടിച്ചതിന് തലേ ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറിയിരുന്നതായി പോലീസ് പറഞ്ഞു.മോഷണം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read ; നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം വരുമോ?ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
മോഷണം നടന്ന ദിവസം വീടിന്റെ ഗേറ്റിന് പുറത്ത് നിന്നും മോഷ്ടാക്കള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ ആളില്ലാത്തത് കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും വീടിനെയും വീട്ടുക്കാരെയും നല്ലപോലെ അറിയുന്നവരാണ് മോഷ്ടാക്കളെന്നും അന്വേഷണസംഘം പറയുന്നു. വീട്ടിനകത്ത് നിന്നും ലഭിച്ച ഉളിയും കൈവിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണായകമാണ്. കേസ് അന്വേഷണം മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
അരി വ്യാപാരിയായ വളപട്ടണം മന്ന അഷ്റഫിന്റെ വീട്ടില്‍ നിന്നായിരുന്നു ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. അഷ്‌റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..