പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
തൃശൂര്‍: വടക്കാഞ്ചേരിയില്‍ കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വിരുപ്പാറ സ്വദേശി ഷെരീഫാണ് പന്നിക്ക് വെച്ച കെണിയില്‍ പെട്ട് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം.
Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇന്ന് രാവിലെയാണ് ഷെരീഫ് മരിച്ച് കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. മൃതദേഹം കിടന്നതിന്റെ അരികിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ടുണ്ട്. മറ്റാരെങ്കിലും വച്ച കെണിയില്‍ വീണതാണോ അതോ ഷെരീഫ് കെണിയൊരുക്കുന്നതിനിടെ കെണിയില്‍ അകപ്പെട്ട് മരിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ഷെരീഫിന്റെ കയ്യില്‍ കെണിയുണ്ടാന്‍ ഉപയോഗിക്കുന്ന വയര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടുവെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. വീരുപാറയ്ക്ക് സമീപമാണ് വാഴാനി വനപ്രദേശം. ഇവിടെ കാട്ടുപന്നികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും സ്ഥിരമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..