December 4, 2024
#Others

സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല; സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാലയിലെ താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സര്‍വകലാശാലയില്‍ വിസി ഇല്ലാത്ത അവസ്ഥ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഡോ കെ ശിവപ്രസാദിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു.

Also Read; പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി

ഡോ കെ ശിവപ്രസാദിനെ വ്യാഴാഴ്ചയാണ് സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമനം വേണമെന്ന സര്‍വകലാശാല ചട്ടം ഗവര്‍ണര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നില്ലെന്നും സര്‍വകലാശാലയിലെ ഭരണസ്തംഭനം ഒഴിവാക്കാനാണ് താത്ക്കാലിക ചുമതല നല്‍കിയതെന്നുമാണ് ഗവര്‍ണര്‍ കോടതിയില്‍ വ്യക്തമാക്കിയത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ പാനല്‍ വെട്ടിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം നിലയ്ക്ക് വിസിയെ നിയമിച്ചത്. മുന്‍ വിസി സജി ഗോപിനാഥ് സ്ഥാനമൊഴിഞ്ഞ് ഒരു മാസം തികയുന്ന ദിവസമായിരുന്നു ഗവര്‍ണര്‍ പകരം ചുമതലക്കാരനെ കണ്ടെത്തിയത്. നേരത്തേ സജി ഗോപിനാഥ് വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍ക്കാര്‍ പുതിയ പാനല്‍ ലിസ്റ്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് ഗവര്‍ണര്‍ തള്ളുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *