ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ് ; ഇന്ത്യന്‍ പതാകയില്‍ ചവിട്ടി നടന്ന് യൂണിവേഴിസിറ്റി വിദ്യാര്‍ത്ഥകള്‍
ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബംഗ്ലാദേശിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍. കലാലയങ്ങളുടെ കവാടത്തില്‍ നിലത്ത് പെയിന്റ് ചെയ്തിരിക്കുന്ന ഇന്ത്യയുടെ പതാകയില്‍ ചവിട്ടി നടക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയിലുടനീളം വ്യാപകമായ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
Also Read ; ആലപ്പുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു
ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റി ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, ധാക്ക യൂണിവേഴ്‌സിറ്റി, നൊഖാലി സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് അവഹേളനം നേരിട്ടത്. നൊഖാലി സര്‍വ്വകലാശാലയില്‍ ഇന്ത്യയുടെ പതാകയോടൊപ്പം ഇസ്രായേലിന്റെ പതാകയും കാണാം. പതാകയിലൂടെ വിദ്യാര്‍ത്ഥികള്‍ ചവിട്ടി നടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് ബംഗ്ലാദേശി വിദ്യാര്‍ത്ഥികളെ നാടുകടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ അക്രമ സംഭവങ്ങളാണ് ബംഗ്ലാദേശില്‍ അരങ്ങേറിയത്. ഇതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയായിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍, ക്ഷേത്രങ്ങള്‍, മതപരമായ സ്ഥലങ്ങള്‍ എന്നിവയ്ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെയും പൗരന്മാരെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..