പി ശശിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; അന്‍വര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ പി വി അന്‍വര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ മൂന്നിന് അന്‍വര്‍ നേരിട്ട് ഹാജരാകണമെന്നാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അഡ്വ. വിശ്വന്‍ മുഖേന പി ശശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദശം. വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗത്തിലുമായി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്. തലശ്ശേരി കോടതിയിലും ഇതേ ആവശ്യം ഉന്നയിച്ച് പി ശശി ഹര്‍ജി നല്‍കിയിട്ടുണ്ട്.
Also Read; ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു