#kerala #Tech news

നാട്ടിലെ ബിഎസ്എന്‍എല്‍ സിം ഇനി യുഎഇയിലും ഉപയോഗിക്കാം

പത്തനംതിട്ട : ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കുള്ള സന്തോഷ വാര്‍ത്ത. നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ഇനി യുഎഇയിലും ഉപയോഗിക്കാം. ഇതിനായി നിലവിലെ ഡാറ്റാ പ്ലാനുനോടൊപ്പം പ്രത്യേക റീച്ചാര്‍ജ് മാത്രം ചെയ്ത് യുഎഇയില്‍ ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു. നാട്ടില്‍ നിന്നും തിരിച്ച് ജോലിക്ക് പോകുന്നതിന് മുമ്പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് ഇന്റര്‍ നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് പുതിയ സംവിധാനത്തിലൂടെ ഒഴിവായത്.

Also Read ; മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസ് ; അക്കൗണ്ടില്‍ എത്തിയത് 28 കോടി, ചെലവായത് 19 കോടി

90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജ് ചെയ്താല്‍ നാട്ടിലെ സിം കാര്‍ഡ് ഇന്റര്‍നാഷണലായി മാറും. ഈ പ്രത്യേക റീചാര്‍ജ്, കാര്‍ഡിന്റെ സാധുതയ്ക്കുവേണ്ടി മാത്രമാണ്. അല്ലാതെ സാധാരണ കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാര്‍ജ് ചെയ്യണം.

രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി ബി.എസ്.എന്‍.എല്‍. നടപ്പാക്കുന്നത്. മലയാളികള്‍ ഏറെയുള്ള രാജ്യമെന്ന നിലയിലാണ് യു.എ.ഇയ്ക്ക് പരിഗണന കിട്ടിയത്. ഭാവിയില്‍ മറ്റുരാജ്യങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ബി.എസ്.എന്‍.എല്‍. ഉദ്ദേശിക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *