December 4, 2024
#Top Four

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ; കനത്ത മഴ തുടരുന്നു, ചെന്നൈയില്‍ 3 മരണം

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചതിന് പിന്നാലെ ചെന്നൈയില്‍ പുതുച്ചേരി, കടലൂര്‍, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേസമയം ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി.

Also Read ; കൊച്ചിയില്‍ രണ്ടിടത്ത് തീപിടിത്തം ; ആളപായമില്ല, തീ നിയന്ത്രണ വിധേയമാക്കി

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് പൂര്‍ണമായി കരയില്‍ പ്രവേശിച്ചത്. കാലാവസ്ഥാ പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *