December 4, 2024
#Top News

വീട്ടിലെ പാചക വാതകം ചോര്‍ന്നതിന് പിന്നാലെ പൊട്ടിത്തെറി ; മൂന്ന് പേര്‍ക്ക് പരിക്ക്

ബംഗളുരു: വീട്ടിലെ പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ബംഗളൂരുവിലാണ് സംഭവമുണ്ടായത്. ബെഗളൂരുവിലെ ഡിജെഹള്ളിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഗ്യാസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സെയ്ദ് നാസിര്‍ പാഷ, ഭാര്യ കുല്‍സും, ഏഴ് വയസുകാരനായ മകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Also Read ; ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു; വരന്‍ കടുത്ത കായിക പ്രേമി

വീട്ടിലെ ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്ററിലൂടെ വാതകം ചോര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പാചക വാതകം ചോര്‍ന്നുകൊണ്ടിരിക്കെ അത് മനസിലാക്കാതെ കുടുംബാംഗങ്ങള്‍ എല്ലാവരും വീട് പൂട്ടി പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ വീടിനുള്ളില്‍ പാചക വാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടു. സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണെന്ന് മനസിലാക്കിയ സെയ്ദ് നാസിര്‍ പാഷ, വാതകം പുറത്തേക്ക് കളയുന്നതിന് വേണ്ടി വീട്ടിലെ സീലിങ് ഫാന്‍ ഓണ്‍ ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമായത്.

ഫാന്റെ സ്വിച്ച് ഓണ്‍ ചെയ്തതും വീട് മുഴുവന്‍ നിറഞ്ഞുനിന്നിരുന്ന പാചക വാതകം പൊട്ടിത്തെറിച്ച് അഗ്‌നിഗോളമായി മാറി. ദമ്പതികളുടെ അഞ്ച് വയസുള്ള മകള്‍ സാരമായ പരിക്കുകളില്ലാതെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട്ടിലെ ഓട് തകര്‍ന്ന് ശരീരത്തില്‍ പതിച്ചാണ് അഞ്ച് വയസുകാരിക്ക് നിസാര പരിക്കേറ്റത്. ദമ്പതികളുടെ ഏഴ് വയസുള്ള മകന്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് പേര്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അടുത്തുള്ള മൂന്ന് കെട്ടിടങ്ങള്‍ക്കും തകരാറുകളുണ്ട്. പൊള്ളലേറ്റ മൂവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഡിജെ ഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *