December 4, 2024
#news #Top Four

കേരളത്തിലെ സഹകരണമേഖലയില്‍ സമഗ്രമാറ്റം ഉണ്ടാകണം: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഭാരതത്തിന്റെ മുന്നേറ്റത്തെ തടഞ്ഞത് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആസൂത്രണത്തിലെ പിഴവാണെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബേപ്പൂര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ.ഓപറേറ്റീവ് സൊസൈറ്റി കര്‍ഷകരെ ആദരിക്കാന്‍ സംഘടിപ്പിച്ച ആദരം 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഗാന്ധിജിയുടെ ദര്‍ശനവും സാമ്പത്തിക വീക്ഷണവും ഭരണാധികാരികള്‍ മറന്നു. ഇന്ത്യന്‍ സോവിയറ്റ് യൂണിയനെ പിന്തുടര്‍ന്നു. പഞ്ചവത്സര പദ്ധതികള്‍ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിച്ചില്ല. ആ പിന്നോക്കാവസ്ഥയില്‍ നിന്നാണ് ഇന്ന് ഭാരതം പുരോഗതിയിലേക്ക് കുതിക്കുന്നത്. ഗ്രാമീണ ഭാരതത്തെ സ്വാശ്രയമാക്കുന്നതിലൂടെയാണ് ക്ഷേമരാഷ്ട്രമുണ്ടാവുക. സഹകരണ മേഖലയ്ക്ക് അതില്‍ വലിയ പങ്ക് വഹിക്കാനാവും. കേരളത്തിലെ സഹകരണ മേഖലയില്‍ സമൂല പരിവര്‍ത്തനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Also Read; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു ; ശിശുക്ഷേമ സമിതിയിലെ ആയമാര്‍ അറസ്റ്റില്‍

സൊസൈറ്റി പ്രസിഡന്റ് കെ പി ശ്രീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍, അഡ്വ വി കെ സജീവന്‍, കെ ഷിബു, ഷാജി, സാബുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച കര്‍ഷകരായ യു രാധാകൃഷ്ണന്‍, സജിതാ ഗോപി എന്നിവരെ ഗോവാ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ആദരിച്ചു. ഇ വി രാജന്‍ ഗവര്‍ണര്‍ക്ക് ഉപഹാരം നല്‍കി. രഗീഷ് തറയില്‍ സ്വാഗതവും കെ വിജേഷ് നന്ദിയും പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *