December 11, 2024
#Politics #Top Four

റോഡ് തടഞ്ഞ് സിപിഎം സ്റ്റേജ് കെട്ടിയ സംഭവം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: സി.പി.ഐ.എം പാളയം ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനും തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Also Read; കളര്‍കോട് അപകടം; മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ്

വഞ്ചിയൂര്‍ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടി സി.പി.ഐ.എം ഒരുക്കിയ വേദിയാണ് വിവാദത്തിന് കാരണമായത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളുമടക്കം നൂറുകണക്കിനു വാഹനങ്ങളാണ് കുരുക്കില്‍പ്പെട്ടത്. ഇതിന് പിന്നാലെ അനുമതി വാങ്ങാതെയാണ് സി.പി.ഐ.എം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നായിരുന്നു പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബുവിന്റെ പ്രതികരണം. എല്ലാ വശങ്ങളും പരിശോധിച്ചാണ് വേദിയൊരുക്കിയതെന്നും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയിരുന്നുവെന്നും വഞ്ചിയൂര്‍ ബാബു പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *