ജനങ്ങളെ ഷോക്കടിപ്പിച്ച് പുതിയ വൈദ്യുതി നിരക്ക്; ബില്ല് കൂടുന്നത് എങ്ങനെയെന്ന് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ത്തിയ വൈദ്യുതി നിരക്ക് പ്രകാരം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം കൂടുന്നത് ശരാശരി 18 രൂപയാണ്. അതായത് നിലവില്‍ 100 യൂണിറ്റ് ഉപയോഗിക്കുന്ന വീട്ടുടമ്മയ്ക്ക് 430 ആണ് തുകയെങ്കില്‍ ഇനിയത് 448 ആകും. ഈ വര്‍ധന അടുത്ത മാര്‍ച്ച് വരെ തുടരും. മാര്‍ച്ച് കഴിഞ്ഞ് അടുത്ത സാമ്പത്തിക വര്‍ഷം വരുമ്പോള്‍ ഇത് 500ലേക്ക് ഉയരും. അതേസമയം ഫിക്‌സഡ് നിരക്കില്‍ വര്‍ധന 5 രൂപ മുതല്‍ 40 രൂപ വരെയാണ്.
Also Read ; സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ച ചെയ്യും
കഴിഞ്ഞ ദിവസമാണ് യൂണിറ്റിന് 16 പൈസ വീതം വര്‍ധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കിയത്. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ (20252026) യൂണിറ്റിന് 12 പൈസയും വര്‍ദ്ധിപ്പിക്കും.
അതേസമയം, വൈദ്യുതി നിരക്ക് വര്‍ധനയെ ന്യായീകരിക്കുകയായിരുന്നു മന്ത്രി കെ കൃഷ്ണന്‍കുട്ടി ചെയ്തത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് അനിവാര്യ ഘട്ടത്തിലാണെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ പ്രതികരണം. നിവര്‍ത്തിയില്ലാതെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. പല വിഭാഗങ്ങള്‍ക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വര്‍ധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. പുറത്തു നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ബോര്‍ഡിന് പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..