ഇന്ദുജയുടെ മരണം ; അജാസ് ഇന്ദുജയെ മര്‍ദിച്ചു, ഫോണ്‍ വിളിച്ച് ദേഷ്യപ്പെട്ടു, നിര്‍ണായക വിവരങ്ങള്‍ പോലീസിന്
തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴികള്‍ പോലീസിന് ലഭിച്ചു. ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ തിരുവനന്തപുരം നഗരത്തില്‍ വെച്ച് ഇന്ദുജയെ മര്‍ദിച്ചിരുന്നതായി പോലീസ് പറയുന്നു. മര്‍ദിച്ചതിന് ശേഷം അജാസ് ഇന്ദുജയെ ഫോണില്‍ വിളിച്ച് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദുജ ആത്മഹത്യ ചെയ്യുന്നത്. പോലീസ് കസ്റ്റഡിയിലുള്ള യുവതിയുടെ ഭര്‍ത്താവിനെയും സുഹൃത്തിനേയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
Also Read ; വീണ്ടും സര്‍വീസ് ചട്ടലംഘനം ; സസ്‌പെന്‍ഷനിലായ എന്‍. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമ്മോ
അജാസുമായി ഇന്ദുജക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതേ ചൊല്ലി അഭിജിത്തും ഇന്ദുജയും തമ്മില്‍ സ്ഥിരം വഴക്കിട്ടിരുന്നു. അജാസുമായും അഭിജിത്തു വഴക്കിട്ടിരുന്നു. അതേസമയം, ഭര്‍ത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആത്മഹത്യക്ക് കാരണം ഇരുവരുടെയും നിരന്തര മാനസിക പീഡനവും മര്‍ദ്ദനവും ആണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. അഭിജിത്തിനെതിരെ ഭര്‍തൃ പീഡനം, ആത്മഹത്യ പ്രേരണ, ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തും. അജാസിനെതിരെ പട്ടികജാതി പീഡനം, മര്‍ദ്ധനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍ എന്നിവയും ചുമത്തും.
ആദിവാസി സമൂഹത്തില്‍ പെട്ട ഇന്ദുജയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.ഭര്‍തൃ വീട്ടില്‍ ഇന്ദുജ നിരന്തരം പീഡനത്തിന് ഇരയായെന്ന ബന്ധുക്കളുടെ ആരോപണവും ഇന്‍ക്വസ്റ്റിനിടെ ഇന്ദുജയുടെ ദേഹത്തു കണ്ട പരുക്കുകളുമാണ് കേസില്‍ വഴിത്തിരുവുണ്ടാക്കിയത്. കണ്ണിന് സമീപവും തോളിലും ആയിരുന്നു പരുക്കുകള്‍. മരണം നടന്ന അന്ന് തന്നെ പോലീസ് അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..