ദിലീപിന്റെ ശബരിമല ദര്‍ശനം ; നടന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍
കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍.മന്ത്രിയും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് ദിലീപിന് മുറി നല്‍കിയത്. അതും പണം വാങ്ങാതെയാണ് മുറി അനുവദിച്ചത്.ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നല്‍കിയത്.
Also Read ; കെ സുധാകരനെ മാറ്റേണ്ട കാര്യമില്ല, സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച വിജയം നേടി: ശശിതരൂര്‍
കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ വിവാദ സന്ദര്‍ശനം. ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവന്‍ സമയവും ദിലീപും സംഘവും ശബരിമലയില്‍ ദര്‍ശനം തേടിയിരുന്നു. ഈ സമയത്ത് ദര്‍ശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഭക്തരെ തടഞ്ഞത് വലിയ വിവാദമായിരുന്നു. വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ വിഐപികളുടെ ദര്‍ശനമെന്നും ചോദിച്ചിരുന്നു.
അതേസമയം അയ്യപ്പ ദര്‍ശനത്തിന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ്. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്നും കൂടി ഹൈക്കോടതി നിരീക്ഷിച്ചു.ഹരിവരാസനം പാടുന്ന സമയം മുഴുവന്‍ ദിലീപിന് സന്നിധാനത്ത് നില്‍ക്കാന്‍ എങ്ങനെ അവസരം കിട്ടിയെന്നും വിഷയം ചെറുതായി കാണാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തില്‍ ദേവസ്വം ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..