എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞു ; നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി
കണ്ണൂര്‍ : എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി. മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ എംപിയെ തടഞ്ഞത്. എം കെ രാഘവന്‍ ചെയര്‍മാനായ കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ അഭിമുഖം നടക്കുന്നതിനിടെ കോളേജിലേക്ക് എത്തിയ രാഘവനെ കവാടത്തില്‍ വെച്ച് തടയുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ പി ശശി, ശശിധരന്‍ കാപ്പാടന്‍, സതീഷ് കുമാര്‍, വരുണ്‍ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തു.
Also Read ; നവീന്‍ബാബുവിന്റെ മരണം ; അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നെന്ന് പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
അതേസമയം അനധികൃത നിയമനവുമായി ബന്ധപ്പെട്ട് മുന്നൂറോളം പ്രവര്‍ത്തകര്‍ ഒപ്പിട്ട പരാതി എഐസിസിക്കും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ രാഘവന്‍ എംപി ഇതുവരെ പ്രതികരിച്ചിട്ടില്ല.ഡിസിസി നടപടിയില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..