ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; ബോംബ് നിര്‍വീര്യമാക്കാന്‍ ആവശ്യപ്പെട്ടത് 30000 ഡോളര്‍
ഡല്‍ഹി: ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഒപ്പം ബോംബ് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ ആവശ്യപ്പെട്ടതായും ഡല്‍ഹി പോലീസ് പറഞ്ഞു. ബോംബ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചു. പോലീസും അഗ്‌നി രക്ഷാ സേനയും സ്‌കൂളുകളില്‍ പരിശോധന തുടരുകയാണ്.
Also Read; മൂന്ന് ദിവസത്തിനിടെ പ്രസവിച്ച അഞ്ച് അമ്മമാര്‍ മരിച്ചു ; കൂട്ടമരണത്തിന് കാരണം മരുന്നോ ?
ജിഡി ഗോയങ്ക സ്‌കൂളില്‍ നിന്ന് 6:15നും, ഡെല്‍ഹി പബ്ലിക് സ്‌കൂളില്‍ നിന്ന് 7:06 നും ആണ് ആദ്യ കോളുകള്‍ ലഭിച്ചതെന്ന് അഗ്‌നി രക്ഷാസേന സംഘം പറഞ്ഞു. അഗ്‌നി രക്ഷാസേന, ഡോഗ് സ്‌ക്വാഡ്, ബോംബ് ഡിറ്റക്ഷന്‍ ടീം, ലോക്കല്‍ പോലീസ് എന്നിവരടക്കം സ്‌കൂളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതേ സമയം ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേ സമയം സ്‌കൂളുകളിലെ ബോംബ് ഭീഷണി രാഷ്ട്രീയ ആയുധമാക്കി മാറ്റാനുള്ള നീക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി. ഇത്രയും ക്രമസമാധാനമുള്ള സംസ്ഥാനമുണ്ടോ എന്നും ഇതിന് അമിത് ഷാ മറുപടി പറയണമെന്നും കെജ്രിവാള്‍ പ്രതികരിച്ചു. തുടര്‍ച്ചയായ ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും എഎപി ആവശ്യപ്പെട്ടു. നേരത്തെ ഒക്ടോബറില്‍ ഡല്‍ഹിയിലെ പ്രശാന്ത് വിഹാറിലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) സ്‌കൂളിന് പുറത്ത് സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഫോടനത്തില്‍ സ്‌കൂള്‍ മതിലിനും സമീപത്തെ കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
Join with mertro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..