December 11, 2024
#kerala #Top Four

മൂന്ന് ദിവസത്തിനിടെ പ്രസവിച്ച അഞ്ച് അമ്മമാര്‍ മരിച്ചു ; കൂട്ടമരണത്തിന് കാരണം മരുന്നോ ?

ബെംഗളൂരു: കര്‍ണാടക ബെല്ലാരിയിലെ ആശുപത്രിയില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് അഞ്ച് അമ്മമാര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 9 മുതല്‍ 11 വരെയുള്ള തിയതികളിലായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. ഈ ദിവസങ്ങളില്‍ ആശുപത്രിയില്‍ ആകെ 34 പേരാണ് പ്രസവിച്ചത്. ഇതില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി. ഇവരുടെ കിഡ്‌നിയിലടക്കം ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. ഇവരില്‍ അഞ്ച് പേരാണ് മരിച്ചത്. ബാക്കിയുള്ള രണ്ട് പേരും അത്യാസന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

റിങേഴ്‌സ് ലാക്‌റ്റേറ്റ് എന്ന ഐവി ഫ്‌ലൂയിഡ് നല്‍കിയ ശേഷമാണ് ഇവര്‍ക്കെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് പ്രാഥമിക വിവരം. സംസ്ഥാനത്തെ മരുന്ന് സംഭരണകേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സോഡിയം ലാക്‌റ്റേറ്റ് ഇഞ്ചക്ഷനാണ് റിങേഴ്‌സ് ലാക്‌റ്റേറ്റ് എന്നത്. ഇത് രക്തസമ്മര്‍ദ്ദം കുറവുള്ള ആളുകള്‍ക്ക് കൊടുക്കുന്ന സാധാരണ ഇഞ്ചക്ഷനാണ്. ഇലക്ട്രോലൈറ്റ് കൗണ്ട് നിലനിര്‍ത്താനാണിത് കൊടുക്കുന്നത്.അതേസമയം അപകട സാധ്യതയുള്ളതല്ല ഈ മരുന്ന്. എന്നാല്‍ ബെല്ലാരിയില്‍ വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണെന്നും ഇതിനാലാണ് ദുരന്തമുണ്ടായത് എന്നുമാണ് നിഗമനം. മരിച്ച അമ്മമാരൊന്നും അതീവ അപകട സാധ്യതയുള്ള ഗര്‍ഭിണികളുടെ വിഭാഗത്തിലായിരുന്നില്ല. ഇവര്‍ക്കെല്ലാം സിസേറിയനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ബംഗാള്‍ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്ന് ഉല്‍പ്പാദിപ്പിച്ച് നല്‍കിയത്. സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *