‘അങ്ങനെ വാര്‍ത്ത എവിടെയും വന്നിട്ടില്ല’; നേതൃമാറ്റ വാര്‍ത്തയെ തള്ളി കെ സുധാകരന്‍
കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ പ്രത്യേകം ബോഡിയുണ്ടെന്നും. അവര്‍ അത് തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
Also Read ; ‘സ്‌കൂള്‍ കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ 5 ലക്ഷം ചോദിച്ചു’ നടിക്കെതിരെ മന്ത്രി ശിവന്‍കുട്ടി
‘അത് ഇവിടുന്ന് അല്ലല്ലോ തീരുമാനിക്കുന്നത്. അതിന് വേറെ ബോഡിയുണ്ട്. അവര്‍ ചര്‍ച്ച ചെയ്യും. എന്നിട്ടേ തീരുമാനിക്കൂ. അത് നിങ്ങള്‍ അറിയും. അങ്ങനെ വാര്‍ത്ത എവിടെയും വന്നിട്ടില്ല. നിങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതങ്ങ് മാറ്റിവെച്ചേക്ക്’, പിണറായിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പുനഃസംഘടനാ വാര്‍ത്തകള്‍ സംബന്ധിച്ച ചോദ്യത്തോടായിരുന്നു സുധാകരന്റെ പ്രതികരണം.
അതേസമയം കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു. ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കെപിസിസി അധ്യക്ഷനെ മാത്രം മാറ്റേണ്ട സാഹചര്യമില്ലെന്നും കെ സുധാകരന്‍ മോശം നേതാവാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.കെപിസിസി പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ സുധാകരനെ മാറ്റിനിര്‍ത്തി പുനഃസംഘടന നടത്തണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സുധാകരനെ മാറ്റേണ്ടതില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































