December 11, 2024
#kerala #Top Four

ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനം ; ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ ഇന്നലെ പരിഗണിക്കേണ്ട ഹര്‍ജിയായിരുന്നു പക്ഷേ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.അതേസമയം വിഷയത്തില്‍ വീഴ്ച സ്ഥിരീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

Also Read ; കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

‘വിവാദ പരിഗണന’യില്‍ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ ഇന്ന് അറിയിക്കും. ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമാണ് ദിലീപിനൊപ്പം വിഐപി ദര്‍ശനം നേടിയത്. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനിറ്റിലേറെ സമയം മുന്‍നിരയില്‍ നിന്നാണ് ദിലീപും കൂട്ടാളികളും ദര്‍ശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയുടെ അടിസ്ഥാനം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *