മുനമ്പം ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയെന്ന് ഹൈക്കോടതി
കൊച്ചി : മുനമ്പം വഖഫ് ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണെന്ന് ഹൈക്കോടതി. മുനമ്പത്തെ തര്‍ക്കഭൂമി ഫറൂഖ് കോളേജ് അധികൃതരില്‍ നിന്ന് തങ്ങളുടെ പൂര്‍വീകര്‍ വാങ്ങിയാതാണെന്നും ഇതിന്‍മേലുള്ള നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അതേസമയം വഖഫ് നോട്ടീസിന്‍മേലുള്ള തുടര്‍ നടപടികളില്‍ നിന്ന് മുനമ്പത്തുകാര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ താല്‍കാലിക സ്റ്റേ അനുവദിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
Also Read ; ‘സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍
നിലവില്‍ വഖഫ് ബോര്‍ഡും ഭൂ ഉടമകളും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഹൈക്കോടതിയല്ല മറിച്ച് സിവില്‍ കോടതിയാണ് പരിഹാരം കാണേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. വഖഫ് ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി വീണ്ടും ഈ മാസം 17ന് പരിഗണിക്കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..