December 11, 2024
#kerala #Politics

‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക’; ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം

കോഴിക്കോട്: മുനമ്പം വഖഫ് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.

Also Read ; ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് ; ഇന്നലെ മാത്രം ദര്‍ശനം തേടിയെത്തിയത് 71248 ഭക്തര്‍

‘മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ’, ‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക’, ‘ബിനാമി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫത്വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികള്‍ പണ്ഡിതന്മാര്‍ തിരിച്ചറിയുക’, എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ പരാമര്‍ശങ്ങള്‍.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തെ തള്ളി കെഎം ഷാജി രംഗത്തെത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കി.

അതേസമയം കെ എം ഷാജിയുടെ പ്രസ്താവനയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടിയും ഷാജിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും രംഗത്തെത്തിയിരുന്നു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. കെ എം ഷാജിയുടെ അഭിപ്രായം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *