പ്രൊവിഡന്റ് ഫണ്ട് എടിഎം വഴി പിന്‍വലിക്കാം….
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പി എഫ് തുക എടിഎം വഴി പിന്‍വലിക്കാനാകും. ഇതിനായി പിഎഫ് ഉടമകള്‍ക്ക് എടിഎം നല്‍കും. മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനായി തൊഴില്‍ മന്ത്രാലയം ഐടി സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
Also Read ; തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സ്റ്റാലിനും പിണറായിയും
എടിഎം വഴി പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുന്ന സംവിധാനത്തിലൂടെ പക്ഷേ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച്, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ എടിഎം വഴി പിന്‍വലിക്കാനാകും. അതേസമയം ഈ രീതി നിലവില്‍ വന്നാല്‍ ഫണ്ട് പിന്‍വലിക്കുന്നതിനായി തൊഴിലാളികള്‍ക്ക് അപേക്ഷകളും രേഖകളും നല്‍കി കാത്തിരിക്കേണ്ടി വരില്ലെന്നതാണ് ഗുണഭോക്താക്കളെ സംബന്ധിച്ച് ആശ്വാസകരമാവുന്നത്.
ഇതിന് പുറമെ പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക വര്‍ധിപ്പിക്കും. തൊഴിലാളികള്‍ക്ക് ഇഷ്മുള്ള തുക വിഹിതമായി നല്‍കാനുള്ള സൗകര്യവും ഒരുക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഐ ടി സംവിധാനങ്ങള്‍ നവീകരിക്കുകയാണെന്നും ജനുവരിയോടെ നിര്‍ണ്ണായക പുരോഗതിയുണ്ടാവുമെന്നുമാണ് കേന്ദ്ര തൊഴില്‍ സെക്രട്ടറി സുമിത ദവ്‌റ അറിയിച്ചത്.ക്ലെയിമുകള്‍ വേഗം തീര്‍പ്പാക്കാനും തൊഴിലാളികളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനും സാമ്പത്തിക സ്വാശ്രയത്വം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്.നിലവില്‍ ഏഴ് കോടി വരിക്കാരാണ് ഇ.പി.എഫ.്ഒ.യിലുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..