ചന്ദ്രികയുടെ ഈ-പേപ്പര്‍ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയില്‍; സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച പരസ്യം പ്രസിദ്ധീകരിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ-പേപ്പര്‍. ചന്ദ്രികയുടെ കോഴിക്കോട് എഡിഷണില്‍ അച്ചടിച്ച എറണാകുളം മാര്‍ക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിലാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ചത്. അതേസമയം ഇതേ പരസ്യം അച്ചടിച്ച പത്രത്തില്‍ ഇങ്ങനെ മുഖം മറച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
Also Read ; പൂരം കലക്കല്‍ വിവാദം ; ‘രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സുനില്‍ കുമാര്‍’, മൊഴിയെടുക്കാന്‍ അന്വേഷണ സംഘം
മറ്റ് ജില്ലകളുടെ ഓണ്‍ലൈന്‍ എഡിഷണിലും മുഖം മറച്ചിട്ടില്ല. എന്നാല്‍ കോഴിക്കോട് ജില്ലയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയില്‍ ഉള്ളത്. പിആര്‍ഡി വഴി നല്കിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം. ഇ-പേപ്പറില്‍ കറുത്ത കള്ളി ഉപയോഗിച്ച് പിണറായിയുടെ മുഖം മറച്ചിരിക്കുന്ന നിലയിലാണ് പരസ്യം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































