December 18, 2024
#kerala #Top Four

പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന ; ഗതാഗത മന്ത്രിയും സ്ഥലം സന്ദര്‍ശിക്കും

പാലക്കാട്: പാലക്കാട് പനയംപാടത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ മേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. അതേസമയം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ന് രാവിലെ 11.30ക്ക് അപകടം മേഖല സന്ദര്‍ശിക്കും. ഇന്നലെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പനയംപാടത്ത് ഇന്ന് സംയുക്ത പരിശോധന നടക്കുന്നത്.

Also Read ; ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി

അതേസമയം പാലക്കാട്ടെ അപകടത്തില്‍ റോഡ് നിര്‍മ്മാണത്തിലെ അപാകത ഉള്‍പ്പെടെ ചൂണ്ടികാട്ടി ഗതാഗത മന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം. സ്ഥല സന്ദര്‍ശനത്തിനു ശേഷം നാല് വിദ്യാര്‍ത്ഥിനികളുടെ വീടുകളിലും മന്ത്രിയെത്തും. അപകടം തുടര്‍ക്കഥയാവുന്ന പനയംപാടത്ത് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. കരിമ്പ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *