December 18, 2024
#kerala #Top Four

മെക് സെവന്‍ വ്യായാമ കൂട്ടായ്മക്ക് പിറകില്‍ തീവ്രവാദ സംഘടനകളോ? സി പി എം ആരോപണം ശരിവെച്ച് എ പി സുന്നി നേതാവ്, അന്വേഷണം തുടങ്ങി എന്‍ ഐ എ – VIDEO കാണാം

കോഴിക്കോട്: മലബാറിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹൈജാക്ക് ചെയ്തെന്ന
ആരോപണങ്ങള്‍ക്കിടെ വിഷയത്തില്‍ എന്‍ ഐ എ പ്രാഥമിക അന്വേഷണം തുടങ്ങി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മെക് സെവന്‍ പെട്ടെന്ന് വളര്‍ന്ന് മലബാറില്‍ നിരവധി ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രവാദ സംഘടനകള്‍ കടന്നുകൂടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 

ഇതോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമടക്കം നിജസ്ഥിതി
പരിശോധിക്കുന്നത്. മലബാര്‍ മേഖലയില്‍ മെക് സെവന്‍ പ്രവര്‍ത്തനം വ്യാപകമാകുന്നതായും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നും സി പി എം ആരോപിച്ചിരുന്നു. മെക് സെവന് പിന്നില്‍ ചതിയെന്നും, അതില്‍ സുന്നികള്‍ പെട്ടുപോകരുതെന്നും സമസ്ത എ പി വിഭാഗം നേതാവ് പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി പറഞ്ഞു. എന്നാല്‍, മെക് സെവന്‍ സ്ഥാപകന്‍ സ്വലാഹുദ്ദീന്‍ ആരോപണം തള്ളി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *