December 18, 2024
#kerala #Top Four

ശബരിമല തീര്‍ത്ഥാടകര്‍ക്കായി 5 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ; ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെയാണ് ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്.അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകളാണ് അയ്യപ്പ ഭക്തര്‍ക്കായി സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 07177 വിജയവാഡ-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 21നും 28 നും, ട്രെയിന്‍ നമ്പര്‍ 07178 കൊല്ലം-കാക്കിനട ടൗണ്‍ സ്‌പെഷല്‍ ഡിസംബര്‍ 16, 23, 30 തിയതികളിലും സര്‍വ്വീസ് നടത്തും.ട്രെയിന്‍ നമ്പര്‍ 07175 സെക്കന്തരാബാദ്- കൊല്ലം സ്‌പെഷ്യല്‍ ജനുവരി 2,9, 16 തിയതികളിലും ട്രെയിന്‍ നമ്പര്‍ 07176 സെക്കന്തരാബാദ് – കൊല്ലം – സ്‌പെഷ്യല്‍ ജനുവരി 4, 11, 18 തിയതികളിലും സര്‍വ്വീസ് നടത്തും.

Also Read ; കോന്നി അപകടം വേദനാജനകം; റോഡിന്റെ അപാകത ആണെങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും: കെ ബി ഗണേഷ് കുമാര്‍

ട്രെയിന്‍ നമ്പര്‍ 07183 നരാസാപൂര്‍ കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 15, 22 തിയതികളിലും, ട്രെയിന്‍ നമ്പര്‍ 07184 കൊല്ലം-നരാസാപൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 17, 24 തിയതികളിലും സര്‍വ്വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 07181 ഗുണ്ടൂര്‍- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 4,11,18 തിയതികളിലും, ട്രെയിന്‍ നമ്പര്‍ 07182 കൊല്ലം കാക്കിനാട സ്‌പെഷ്യല്‍ ജനുവരി 06 നും സര്‍വ്വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 07179 കാക്കിനട ടൗണ്‍ കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി ഒന്നിനും, 8 നും, ട്രെയിന്‍ നമ്പര്‍ 07180 കൊല്ലം ഗുണ്ടൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 3നും 10 നും സര്‍വ്വീസ് നടത്തും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *