തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന് വിട…
ഡല്‍ഹി: അര നൂറ്റാണ്ടിലേറെ ലോകസംഗീതത്തില്‍ നിറഞ്ഞുനിന്ന ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് വിട. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു.
സാക്കിര്‍ ഹുസൈന്‍ അന്തരിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉള്‍പ്പെടെ ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, കുടുംബം ഇത് നിഷേധിച്ചു. മരണ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയ സാക്കിര്‍ ഹുസൈന്റെ കുടുംബം, അദ്ദേഹം ജീവനോടെയുണ്ടെന്നും ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തിനായി പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് വാര്‍ത്ത വിതരണ മന്ത്രാലയവും കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള നേതാക്കളും മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിച്ചു. പിന്നീട് രാവിലെയോടെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗം കാരണമാണ് സാക്കിര്‍ ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..