പത്തനംതിട്ടയില്‍ ‘ഗ്യാങ്‌വാര്‍’ ; യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി, പ്രതികള്‍ ഒളിവില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗുണ്ടാ സംഘങ്ങളുടെ പകപോക്കലില്‍ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട റാന്നിയില്‍ ഇന്നലെ രാത്രിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിക്കിടെയാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. യുവാവിനെ കാര്‍ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്.സംഭവത്തില്‍ ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.
Also Read ; സംസ്ഥാനത്ത് രാത്രിയും പകലും റോഡില്‍ കര്‍ശന പരിശോധന ; പനയംമ്പാടം പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
ബീവറേജസ് മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ അടിപിടി ഉണ്ടാകുകയും ഇതേ ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ അജോയ്, ശ്രീക്കുട്ടന്‍, അരവിന്ദ് എന്നീ മൂന്ന് പ്രതികള്‍ ഉണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നാലെ കാറുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു യുവാക്കള്‍.
അതേസമയം റാന്നിയില്‍ നടന്നത് ഗ്യാങ് വാറാണെന്ന് പോലീസ് പറഞ്ഞു. റാന്നി ബിവറേജസിനു മുന്നില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് ഇവര്‍ മടങ്ങിപ്പോവുകയും. ശേഷം ഇരു കാറുകളിലായി മന്ദമരുതിയില്‍ എത്തി. ഒരു കാറില്‍ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോള്‍ എതിര്‍ ഗ്യാങ് കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തി അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. കീക്കൊഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ആളാണ് 24 കാരനായ അമ്പാടി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..