സംസ്ഥാനത്ത് രാത്രിയും പകലും റോഡില്‍ കര്‍ശന പരിശോധന ; പനയംമ്പാടം പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ മൂലം ആളുകളുടെ ജീവന്‍ നഷ്ട്‌പ്പെടുന്ന സംഭവം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്.
Also Read ; തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന് വിട…
ജില്ലാ പോലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിപ്പ് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബ്ലാക്ക് സ്‌പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
അതേസമയം, പാലക്കാട് പനയമ്പാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും. പനയമ്പാടത്ത് സ്ഥിരം മീഡിയന്‍ സ്ഥാപിക്കണം, ചുവന്ന സിഗ്‌നല്‍ ഫ്‌ളാഷ് ലൈറ്റുകള്‍, വേഗത കുറയ്ക്കാനുള്ള ബാരിയര്‍ റിമ്പിള്‍ സ്ട്രിപ്പ്, റോഡ് സ്റ്റഡ്, റിഫ്‌ലക്ടര്‍ എന്നിവ ഉടന്‍ സ്ഥാപിക്കണം, റോഡില്‍ മിനുസമുള്ള ഭാഗം പരുക്കനാക്കണം തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ഇതിനു പുറമെ ഗതാഗത മന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷം നല്‍കിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. വളവ് നികത്തല്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തും. ദേശീയ പാത വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള യോഗം നാളെ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..