December 18, 2024
#news #Top Four

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; സഹായധനം ഇന്നുതന്നെ നല്‍കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി എകെ ശശീന്ദ്രന്‍

കോതമംഗലം: യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നല്‍കുന്നതിന് നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരവും ഹൃദയവേദനയുണ്ടാക്കുന്നതുമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും ഒരു ചെറുപ്പക്കാരന്‍ ദാരുണമായി കൊല്ലപ്പെടുന്നത് ആര്‍ക്കും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ മോണിറ്ററിങ് നടത്താന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ഗഡുക്കളായാണ് സാധാരണ സഹായധനം നല്‍കാറുള്ളതെങ്കിലും എല്‍ദോസിന്റെ കുടുംബത്തിന് ഇന്നു തന്നെ മുഴുവന്‍ തുകയും നല്‍കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Also Read; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്‌സഭയില്‍

ദാരുണമായ സംഭവം നടന്ന സ്ഥലത്ത് ഉടന്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളില്‍ ഹാങിങ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്നുതന്നെ ട്രഞ്ച് കുഴിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ മുഖാന്തിരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി വനംവകുപ്പ് പാലിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *