#news #Top Four

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, അനധികൃതമായി കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കണം

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. കൂടാതെ അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അനധികൃത പെന്‍ഷന്‍ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് കണ്ടെത്തിയത്. ധന വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധന വകുപ്പിന്റെ തീരുമാനം. അനര്‍ഹരായവരെ മുഴുവന്‍ കണ്ടെത്തി ഒഴിവാക്കുകയും, അര്‍ഹരായവര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *