ക്രിസ്മസ് ആഘോഷത്തിനിടെ ആവേശം കൂടി വാഹനത്തിന് മുകളില്‍ അഭ്യാസ പ്രകടനം ; നടപടിയെടുത്ത് എംവിഡി

കൊച്ചി: കോളേജിലെ ക്രിസ്മസ് ആഘോഷം ഒന്ന് കളറാക്കാന്‍ നോക്കിയതാ ഒടുക്കം എംവിഡി എത്തി നടപടി സ്വീകരിച്ചു. ക്രിസ്മസ് ആഘോഷത്തിന് വാഹനത്തിന് മുകളില്‍ കയറിയിരുന്ന് അഭ്യാസ പ്രകടനം നടത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചത്.
പെരുമ്പാവൂര്‍ വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളേജില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്.വാഹനത്തിന് മുകളില്‍ കയറിയിരുന്ന് വിദ്യാര്‍ഥികള്‍ കോളേജ് കോമ്പൗണ്ടില്‍ നിന്ന് പുറത്തിറങ്ങി പൊതുവഴിയില്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു അഭ്യാസങ്ങള്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്.
അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്ത വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനങ്ങളടക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. വാഹനങ്ങള്‍ പലതും വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കളുടേതായിരുന്നു. മൂന്നു വാഹനങ്ങള്‍ക്ക് എതിരെ അപ്പോള്‍ തന്നെ നോട്ടീസ് നല്‍കുകയും മറ്റു വാഹന ഉടമകള്‍ക്ക് വരും ദിവസങ്ങളില്‍ എറണാകുളത്തെ ഓഫീസില്‍ ഹാജരാകണം എന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..