സിപിഎം യോഗം ; എന്‍ എന്‍ കൃഷ്ണദാസിന് രൂക്ഷ വിമര്‍ശനം, പി കെ ശശിക്ക് പകരം പുതിയ ഭാരവാഹികള്‍
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം. ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്നായിരുന്നു മാധ്യമങ്ങള്‍ക്കെതിരെ എന്‍ എന്‍ കൃഷ്ണദാസ് നടത്തിയ പരാമര്‍ശം. ഈ ഒരു പരാമര്‍ശത്തിലൂടെ മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ പ്രതികരിച്ചത്.
പെട്ടി വിവാദം സംബന്ധിച്ച കൃഷ്ണദാസിന്റെ പരാമര്‍ശത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന നിലപാട് സിപിഎം നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടും കൃഷ്ണദാസ് തിരുത്താന്‍ തയ്യാറായില്ലെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ എന്‍ എന്‍ കൃഷ്ണദാസിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമര്‍ശനം.
അതേസമയം പാലക്കാട് സരിനെ സ്ഥാനാര്‍ഥിയാക്കിയത് കൃത്യമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്നും പ്രചാരണത്തില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. അതിനിടെ പാര്‍ട്ടി നടപടിക്ക് വിധേയനായ പി കെ ശശിക്ക് പകരം സിഐടിയു ജില്ലാ പ്രസിഡന്റ്, ഹെഡ് ലോഡ് തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ പദവികളില്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എന്‍ മോഹനന്‍ സിഐടിയു ജില്ലാ പ്രസിഡന്റാവും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം ശശി ഹെഡ് ലോഡ് യൂണിയന്‍ ജില്ലാ പ്രസിഡന്റാവും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ തരംതാഴ്ത്തല്‍ നടപടി നേരിട്ടതിന് പിന്നാലെ ഈ രണ്ട് പദവികളില്‍ നിന്നും ശശിയെ പുറത്താക്കിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..