December 22, 2024
#Politics #Top Four

വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ച നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക മാത്രമാണ് വെള്ളാപ്പള്ളി ചെയ്തതെന്നും ആരാണ് മുഖ്യമന്ത്രി ആകേണ്ടതെന്ന് സംബന്ധിച്ച് സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read; വയനാട് പുനരധിവാസം ; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

എല്ലാ സാമുദായിക സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. മന്നംജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനം ഉണ്ട്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ട്ടമാണ്. കെപിസിസി പുനഃസംഘടന സംബന്ധിച്ച ഒരു ചര്‍ച്ചയും നടന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. 2026 ല്‍ അധികാരത്തില്‍ എത്തുക എന്നതാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് എന്‍എസ്എസ് വേദിയിലേക്ക് ക്ഷണം ലഭിച്ചത് കോണ്‍ഗ്രസിനുള്ള അംഗീകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഹൈന്ദവ സംഘടനകള്‍ക്കിടയില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറിയപ്പോള്‍ എന്‍എസ്എസ് നേതൃത്വം ധീരമായി നിലപാട് സ്വീകരിച്ചു എന്നും സതീശന്‍ പ്രശംസിക്കുകയുണ്ടായി. മാത്രമല്ല വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സതീശന്‍ സ്വീകരിച്ചത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *