ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍
പാലക്കാട്: ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍. പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ ക്രിസ്മസ് കരോള്‍ തടസപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ യുവമോര്‍ച്ച ശ്രമിച്ചുവെന്നും അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടു പേരും സജീവ ബിജെപി പ്രവര്‍ത്തകരാണെന്നും പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതല ഉള്ളവര്‍ ആയിരുന്നു ഇവരെന്നും സന്ദീപ് പറഞ്ഞു.
Also Read; പൂരം കലക്കല്‍ വിവാദം ; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്
പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി പ്രവര്‍ത്തകരായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































