നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകം ; പ്രതിയുടെ മനോനിലയില്‍ കുഴപ്പമില്ല, മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെതാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് സുപ്രീംകോടതിയിലേക്ക് കൈമാറി.
Also Read ; ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ; 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മനഃശാസ്ത്രജ്ഞര്‍, മനോരോഗ ചികത്സ വിദഗ്ദ്ധര്‍, ഞരമ്പ് രോഗ വിദഗ്ദ്ധര്‍ എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അമീറുല്‍ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാനസികമായ പ്രശ്‌നങ്ങള്‍, വ്യാകുലത, ഭയം എന്നിവ അമീറുല്‍ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും കോടതിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറി. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും അമീറുല്‍ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.തുടര്‍ന്ന് കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ മനശാസ്ത്ര, സ്വഭാവ സര്‍ട്ടിഫിക്കറ്റ് സുപ്രീം കോടതിക്ക് കൈമാറിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച് കൊണ്ടാകും വധ ശിക്ഷയ്ക്ക് എതിരെ അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുക.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..