ക്ഷേമ പെന്ഷന് തട്ടിപ്പ് ; 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്ഷന് അനര്‍ഹമായി കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ആരോഗ്യവകുപ്പാണ് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പെന്‍ഷനില്‍ നിന്ന് കയ്യിട്ട് വാരിയ 373 ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. കൂടാതെ ഇത്തരത്തില്‍ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ ഇത് തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയില്‍ അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെട്ടിട്ടുണ്ട്.
Also Read ; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നേരത്തെ ഇത്തരത്തില്‍ അനര്‍ഹമായി ക്ഷേമപെന്ഷന് വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിത്തി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം അനര്‍ഹരിലേക്ക് പെന്‍ഷനെത്തുന്നതില്‍ സര്‍ക്കാര്‍ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































