‘എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി’ ; അന്ത്യോപചാരം അര്‍പ്പിച്ച് മോഹന്‍ലാല്‍

കോഴിക്കോട് : എം ടി വാസുദേവന്‍ നായരെ അവസാനമായി ഒരു നോക്ക് കാണാന്‍ വീട്ടിലെത്തി നടന്‍ മോഹന്‍ലാല്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹം കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു.
Also Read ; ഏഴര പതിറ്റാണ്ടുകാലം മലയാളം കൊണ്ടാടിയ വാക്കുകളുടെ വിസ്മയം ഇനിയില്ല ; എം ടി വാസുദേവന്‍ നായര്‍ക്ക് വിട
‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവന്‍ നായര്‍. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മില്‍ നല്ല സ്‌നേഹ ബന്ധമുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്’. ആരോഗ്യ വിവരങ്ങള്‍ ആശുപത്രിയില്‍ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..