#kerala #Top Four

‘വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷന്‍’ : പ്രിയങ്ക ഗാന്ധി

കോഴിക്കോട്: എംടി വാസുദേവന്‍ നായരെ അനുസ്മരിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷകനെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു.

Also Read ; തൃശൂരില്‍ വീട് കയറി ആക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു

‘സാഹിത്യത്തെയും സിനിമയെയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയോട് വിട പറയുന്നു. അദ്ദേഹത്തിന്റെ ആഖ്യാനങ്ങള്‍ മാനുഷിക വികാരങ്ങളുടെ ആഴം ഉള്‍ക്കൊള്ളുന്നു.’ പ്രിയങ്ക ഗാന്ധി എക്‌സില്‍ പങ്കുവെച്ച അനുശോചന കുറിപ്പ്.

 

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *