നടന്‍ ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം
തിരുവനന്തപുരം: ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടന്‍ ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം. ഇന്ന് ഉച്ചക്കാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
Also Read; കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരും; മലയാളത്തില്‍ യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
സീരിയല്‍ ഷൂട്ടിങ്ങിനെത്തിയ നടന്‍ ഷൂട്ടിങ്ങിന് ബ്രേക്ക് വന്നതിനാല്‍ രണ്ട് ദിവസം ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല. ഇന്ന് വീണ്ടും ഷൂട്ടിങ് തുടങ്ങിയപ്പോള്‍ നടനെ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ തിരക്കിയെത്തുകയായിരുന്നു. മുറിയില്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി ശ്രദ്ധയില്‍പെട്ടതോടെ ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
നോര്‍ത്ത് 24 കാതം, ചാപ്പാ കുരിശ്, ഏഴ് സുന്ദര രാത്രികള്‍, കല്ലുകൊണ്ടൊരു പെണ്ണ് തുടങ്ങി നിരവധി സിനിമകളിലും അമ്മയറിയാതെ, പഞ്ചാഗ്‌നി തുടങ്ങി നിരവധി സീരിയലുകളിലും ദിലീപ് ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































